Saturday, December 10, 2011

അമാവാസി രാവുകള്‍

അമാവാസി രാവുകള്‍
കവിത ..
ടി.സി.വി.സതീശന്‍


മടുത്ത കാഴ്ചകളില്‍
ഉടക്കി നിന്നു കണ്ണുകള്‍
മടുത്ത വാര്‍ത്തകളില്‍
കുടുങ്ങിനിന്നു കാതുകള്‍
വിരസജീവിതമിതു
വിരഹനാളുകള്‍ ഇനിയു
മെത്ര താണ്ടീടേണം
അടയിരുന്നടയിരുന്നു
മടുത്തുയീ വിരസവൈധവ്യം
വിരഹയാഥാര്‍ത്ഥ്യം
കറുത്ത രാവുപോല്‍
ഇരുളടഞ്ഞതെന്നും
ഒരു  നറൂനിലാവ് പെയ്യുവാന്‍
ശതകോടി താരകങ്ങളില്‍
ഒരു ചോതിയായി തീരുവാന്‍
കൊതിക്കുന്നൂയീ മനവും മനനവും
വിരസ വാര്‍ധക്യത്തിനറൂതിയായ്‌
ഒരു പകല്‍ സൂര്യനായി
തീരണം ഒരുനാള്‍ അല്ലെ
ങ്കിലൊരു നേരമെങ്കിലും
നിന്‍ കനിവിനായി കേഴുന്നു
മടുത്തുയീ വിധവയെന്ന പേരുപെറും
വിരസ വിരഹത്തിന്‍ നാളുകള്‍
മടുത്തുയീ പീതവര്‍ണ്ണ കാഴ്ചകള്‍

No comments:

Post a Comment