വീട്
കവിത
ടി.സി .വി . സതീശന്‍
ഗേഹം ഇതു പഴയത്
മോന്തായമിത്തിരി വളഞ്ഞു
കഴുക്കോലുകള്‍ ചിതലരിച്ച്
ഊര്‍ന്നു വീഴുന്നു ,ചിതറുന്നൂ ഓടുകള്‍
ഒരു ജീവിതകാലം മുഴുക്കേ
തകര്‍ന്നടിയുന്നു മുന്നില്‍ കഴുക്കോലുകളായി
ഓടുകളായി കല്ലായി തീരുന്നുവൊടുവില്‍
മണ്ണായി മണ്ണിലേക്കു തന്നെ മടങ്ങുന്നു
ചുമരിലെ വിള്ളലുകള്‍ ,എന്‍ തലച്ചോറിലെ
കളിമണ്ണ് കൂട്ടിക്കുഴച്ചടച്ചൂ തൃപ്തനായി ഞാന്‍
ഒരു ചെറുകാറ്റ് വന്നെന്നെ തോല്‍പ്പിച്ചതും
അസ്ഥിവരാമത് ആടിയുലഞ്ഞതും
അടിവാരമിളകി പാമ്പുകള്‍ക്കത് കുടായതും
കൂട്ടിനില്ലാത്ത എനിക്കവര്‍ കൂട്ടായതും
നേരായി തീര്‍ന്ന പകല്‍ക്കിനാവുകള്‍
പതിരില്ലാത്ത നിത്യ നിയോഗം അത്
ഇളകിയാടുന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ
പൂര്‍ണ്ണചന്ദ്രന്‍ വന്നെന്‍ കാതത്തിരുന്നൂ
വെളുക്കേ ചിരിച്ചവന്‍ ചൊന്നതിത്
വീട് പോയാലെന്താ , മക്കള്‍ പോയാലെന്താ
അക്കാണുമാകാശം നിനക്കും സ്വന്തം
വരില്ലയാരും അവകാശ തര്‍ക്കത്തിനായവിടെ
ഗേഹമതു ഗേഹം അക്കാണും പക്ഷികള്‍
നിനക്കു കൂട്ടിരിക്കും ലോകാന്ത്യം വരേയ്ക്കും
ഇല്ലാ നിന്നെ തനിച്ചാക്കില്ലവര്‍ നിന്നെ
വിശ്വസിച്ചു പോകുക അവര്‍ തന്‍ കൂടെ നീയ്
No comments:
Post a Comment