ഞാന്‍
കവിത
ടി.സി.വി.സതീശന്‍
മുടന്തന്‍ ആകാശത്തെ കാണുന്നതു പോലെ
കീടത്തിനു ശലഭാമാകാന്‍ മോഹം
കുരുടന്‍ വെളിച്ചത്തെ തേടുന്നത് പോലെ
പൂമ്പൊടികളില്‍ ഒരു പരാഗണം
മധുരം നുണഞ്ഞുള്ള ജീവിതം
കീടം ഉള്ളറകള്‍ തുറന്നു
വ്യര്‍ത്ഥ ജീവിതമിത് കെട്ടതെന്ന്
കീടം വിലപിച്ചു ,കുരുടനും മുടന്തനും
അതു തന്നെ ഉറക്കെ കരഞ്ഞു ..വിധി,
കെട്ട നിയോഗമെന്നവര്‍ പരിതപിച്ചു
സ്വപ്നങ്ങള്‍ക്ക് പരിധി വെക്കാത്തതിനു
ശലഭം കീടത്തെ ശാസിച്ചു
മുടന്തന്റെ നിസ്സഹായതയില്‍
ആകാശം സഹതപിച്ചു
വെളിച്ചം കുരുടനോട് പറഞ്ഞു
ഇരുട്ടാണ് സുഖപ്രദം ,
കെട്ടുപോയ കാഴ്ചകള്‍ കണ്ടു
മനമുരുകുന്നതിലും നല്ലതല്ലേ ഇരുള്‍
മഞ്ഞളിച്ചതല്ലല്ലോ നിന്റെ ജീവിതം
കീടം ശലഭത്തെ നോക്കി പറഞ്ഞു
പൂക്കള്‍ വാടുന്നതും കരിയുന്നതും
ശലഭമറിയുന്നില്ലല്ലോ ..?
മുടന്തന്‍ താഴോട്ടു നോക്കി
എല്ലാവര്ക്കും മുടന്തുള്ളതായി
അവന്‍ കണ്ടു ...
കീടത്തിനു സമാധാനമായി
കുരുടനും മുടന്തനും സമാധാനമായി .
No comments:
Post a Comment