മരക്കഴുത
മരക്കഴുത
എന്ന വിളി ഞാനാദ്യം കേട്ടത്
എന്‍റെ അച്ഛന്‍റെ നാവില്‍ നിന്ന്
കളിക്കൂട്ടുകാരുടെ മുന്നില്‍
അപമാനിതനായി നിന്നപ്പോള്‍
എനിക്കച്ഛനോട് ഈര്‍ഷ്യ തോന്നി
മരം പരിഭവങ്ങളില്ലാത്ത തണലാണ്
എന്നു പ്രൈമറി സ്കൂളിലെ ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്നുള്ളിലെ സംശയങ്ങള്‍ക്ക് തിരി വെച്ചു
പിന്നെന്തിനായിരുന്നു മുമ്പെന്‍റെ കൂട്ടുകാര്‍
കളിയാക്കി ചിരിച്ചത് ?
മരം ഒരു വരമാണെന്നും
മരമില്ലെങ്കില്‍ മതമില്ലെന്നും
പിന്നീട് ഞാനറിഞ്ഞു .
കഴുത ഭാരം ചുമക്കുന്നവനാണ്
വിധേയത്വത്തിന്‍റെ വിഴുപ്പാണ്
അനുസരണയുടെ കഴുതരൂപമാണ്
യജമാനന്‍മാരെ ഉണ്ടാക്കുന്നത്
കഴുതയാണ്
പിന്നെങ്ങിനെ കഴുത ഒരു നികൃഷ്ട ജീവിയാകും
ആയതിനാല്‍ മരവും കഴുതയും
നികൃഷ്ടമല്ലാത്തതിനാല്‍ മരക്കഴുതയും നികൃഷ്ടമാകില്ല
ശ്ലീലമായതിനെ ശ്ലീലമല്ലാതാക്കാനുള്ള
നമ്മുടെ കരവിരുതിന് നൂറു മാര്‍ക്ക് .
അകലങ്ങളില്‍ എവിടെയോ ഇരുന്നു
അച്ഛന്‍ ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം
ഇവനിപ്പോഴും ഒരു മരക്കഴുത തന്നെ ..
മരക്കഴുത
എന്ന വിളി ഞാനാദ്യം കേട്ടത്
എന്‍റെ അച്ഛന്‍റെ നാവില്‍ നിന്ന്
കളിക്കൂട്ടുകാരുടെ മുന്നില്‍
അപമാനിതനായി നിന്നപ്പോള്‍
എനിക്കച്ഛനോട് ഈര്‍ഷ്യ തോന്നി
മരം പരിഭവങ്ങളില്ലാത്ത തണലാണ്
എന്നു പ്രൈമറി സ്കൂളിലെ ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്നുള്ളിലെ സംശയങ്ങള്‍ക്ക് തിരി വെച്ചു
പിന്നെന്തിനായിരുന്നു മുമ്പെന്‍റെ കൂട്ടുകാര്‍
കളിയാക്കി ചിരിച്ചത് ?
മരം ഒരു വരമാണെന്നും
മരമില്ലെങ്കില്‍ മതമില്ലെന്നും
പിന്നീട് ഞാനറിഞ്ഞു .
കഴുത ഭാരം ചുമക്കുന്നവനാണ്
വിധേയത്വത്തിന്‍റെ വിഴുപ്പാണ്
അനുസരണയുടെ കഴുതരൂപമാണ്
യജമാനന്‍മാരെ ഉണ്ടാക്കുന്നത്
കഴുതയാണ്
പിന്നെങ്ങിനെ കഴുത ഒരു നികൃഷ്ട ജീവിയാകും
ആയതിനാല്‍ മരവും കഴുതയും
നികൃഷ്ടമല്ലാത്തതിനാല്‍ മരക്കഴുതയും നികൃഷ്ടമാകില്ല
ശ്ലീലമായതിനെ ശ്ലീലമല്ലാതാക്കാനുള്ള
നമ്മുടെ കരവിരുതിന് നൂറു മാര്‍ക്ക് .
അകലങ്ങളില്‍ എവിടെയോ ഇരുന്നു
അച്ഛന്‍ ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം
ഇവനിപ്പോഴും ഒരു മരക്കഴുത തന്നെ ..
No comments:
Post a Comment