ഞണ്ട്
ഇല്ലാ രക്ഷപ്പെടുവാനാകതില്ല നിനക്കു
യെന്‍ കരങ്ങളില്‍ നിന്നു
ഇല്ലാ മോചനമൊട്ടുമില്ല നിനക്കീ
ജീവിതയാത്ര തീരും വരെ
രക്ഷപ്പെടുവാന്‍ പഴുതുകള്‍ തേടും
നിന്നുടലു ഞാന്‍ വരിഞ്ഞു മുറുക്കും
യെന്‍ ദൃഡമാം കരങ്ങള്‍ കൊണ്ടു
വിടില്ല നിന്നെ യവസാനം വരെ
നിന്നടുക്കളയില്‍ , ഓഫീസില്‍ കാണാ
ചരടായി പിറകെയുണ്ടെപ്പൊഴുമീ ഞാന്‍
കിടപ്പു മുറിയില്‍ ആളുന്ന നിന്‍ ചിന്തകളില്‍
വെള്ളമൊഴിച്ചു ചാരമാക്കുന്നതും ഞാന്‍
എന്തുപാപമെന്തുപാപം നിന്നോടു ചെയ് വത്
ഞണ്ടേ ചൊല്ലുക നിയതു ചൊല്ലുക
മധ്യ വര്‍ഗത്തില്‍ പിറന്നതോയെന്‍ തെറ്റു
ആശിച്ചിടാത്തതു ആശിച്ചതാണോയെന്‍ കുറ്റം
ആശകളധികമില്ലാത്തൊരെന്നെ
ആശിപ്പിച്ചതും നീ തന്നെയല്ലേ
ഇല്ലാത്ത കാശിനു വല്ലാതെ മോഹിപ്പിച്ചു
തീരാക്കുടുക്കില്‍ പെടുത്തിയതും നീയല്ലേ
നാട്ടിന്‍ പുറത്തു നിന്നും വന്നൊരെന്‍
ഭാര്യയെ പച്ച പ്പരിഷ്ക്കാരിയാക്കിയതും
ഒന്നുമറിയാത്തൊരെന്‍ കുഞ്ഞിന്‍
കഴുത്തില്‍ 'ടൈ' യെന്നൊരു ഉരാ
കുടുക്കിട്ടതും ഈക്കാണുന്ന കാറും
വീടുമൊക്കെ മോടി പിടിപ്പിച്ചെന്‍
തലയില്‍ കെട്ടിവെച്ചതും
നീ തന്നെയല്ലേ ഞണ്ടേ
വേണ്ടയെന്നു ഞാനെത്ര വട്ടം
കരഞ്ഞതാണെന്നോര്‍മ്മയുണ്ടോ നിനക്കു
ബാങ്കു ലോണായി പിന്നെ
വട്ടിപ്പലിശക്കാരന്‍ അന്ത്രുവായി
വട്ടം പിടിച്ചെന്നെ വട്ടത്തിലാക്കിയില്ലേ
ശാട്യങ്ങള്‍ക്ക് മുന്നില്‍ യെന്‍
ജീവിതം തന്നെ നീ കവര്‍ന്നെടുത്തില്ലേ
ഇനിയെന്തുവേണം നിനക്കു ചൊല്ലുക
ഇനിയുള്ള കാലം നിന്‍ ദാസനായി
കാലം കഴിച്ചീടുക യതുയെന്‍ വിധി .
ഇല്ലാ രക്ഷപ്പെടുവാനാകതില്ല നിനക്കു
യെന്‍ കരങ്ങളില്‍ നിന്നു
ഇല്ലാ മോചനമൊട്ടുമില്ല നിനക്കീ
ജീവിതയാത്ര തീരും വരെ
രക്ഷപ്പെടുവാന്‍ പഴുതുകള്‍ തേടും
നിന്നുടലു ഞാന്‍ വരിഞ്ഞു മുറുക്കും
യെന്‍ ദൃഡമാം കരങ്ങള്‍ കൊണ്ടു
വിടില്ല നിന്നെ യവസാനം വരെ
നിന്നടുക്കളയില്‍ , ഓഫീസില്‍ കാണാ
ചരടായി പിറകെയുണ്ടെപ്പൊഴുമീ ഞാന്‍
കിടപ്പു മുറിയില്‍ ആളുന്ന നിന്‍ ചിന്തകളില്‍
വെള്ളമൊഴിച്ചു ചാരമാക്കുന്നതും ഞാന്‍
എന്തുപാപമെന്തുപാപം നിന്നോടു ചെയ് വത്
ഞണ്ടേ ചൊല്ലുക നിയതു ചൊല്ലുക
മധ്യ വര്‍ഗത്തില്‍ പിറന്നതോയെന്‍ തെറ്റു
ആശിച്ചിടാത്തതു ആശിച്ചതാണോയെന്‍ കുറ്റം
ആശകളധികമില്ലാത്തൊരെന്നെ
ആശിപ്പിച്ചതും നീ തന്നെയല്ലേ
ഇല്ലാത്ത കാശിനു വല്ലാതെ മോഹിപ്പിച്ചു
തീരാക്കുടുക്കില്‍ പെടുത്തിയതും നീയല്ലേ
നാട്ടിന്‍ പുറത്തു നിന്നും വന്നൊരെന്‍
ഭാര്യയെ പച്ച പ്പരിഷ്ക്കാരിയാക്കിയതും
ഒന്നുമറിയാത്തൊരെന്‍ കുഞ്ഞിന്‍
കഴുത്തില്‍ 'ടൈ' യെന്നൊരു ഉരാ
കുടുക്കിട്ടതും ഈക്കാണുന്ന കാറും
വീടുമൊക്കെ മോടി പിടിപ്പിച്ചെന്‍
തലയില്‍ കെട്ടിവെച്ചതും
നീ തന്നെയല്ലേ ഞണ്ടേ
വേണ്ടയെന്നു ഞാനെത്ര വട്ടം
കരഞ്ഞതാണെന്നോര്‍മ്മയുണ്ടോ നിനക്കു
ബാങ്കു ലോണായി പിന്നെ
വട്ടിപ്പലിശക്കാരന്‍ അന്ത്രുവായി
വട്ടം പിടിച്ചെന്നെ വട്ടത്തിലാക്കിയില്ലേ
ശാട്യങ്ങള്‍ക്ക് മുന്നില്‍ യെന്‍
ജീവിതം തന്നെ നീ കവര്‍ന്നെടുത്തില്ലേ
ഇനിയെന്തുവേണം നിനക്കു ചൊല്ലുക
ഇനിയുള്ള കാലം നിന്‍ ദാസനായി
കാലം കഴിച്ചീടുക യതുയെന്‍ വിധി .
No comments:
Post a Comment