നരനും വാനരനും
ഇരുകൈകള്‍ മാടി
വാനരന്‍ വിളിച്ചു
വാ നരാ ..
നമുക്കൊരു പന്തയം വെക്കാം
അനുസരണ കൂടുതലുള്ള
നരന്‍ അടുത്തു ചെന്നു
ഉപാധികള്‍ ഉണ്ട് വാനരന്‍ പറഞ്ഞു
ആയ്ക്കോട്ടെ ,പെറ്റുവീണന്നു മുതല്‍
ഉപാധികള്‍ കേട്ട് ശീലിച്ചവനാണ് ഞാന്‍
വാനരനു സന്തോഷം വന്നു
ആ കാണുന്ന വലിയ മലയിലേക്കു ചാടണം
നരന്‍ സമ്മതിച്ചു
വാനരന്റെ മുഖത്തു അഹന്തയുടെ
പുതിയ ഗോഷ്ടികള്‍ വിരിഞ്ഞു
നരന്‍ ചിരിച്ചു
ഇനി എന്റെ ഉപാധി കേള്‍ക്കുക
പന്തയത്തില്‍ തോറ്റാല്‍ നീ വസിക്കും
കാടും കാട്ടുമരങ്ങളും എന്റേത്
വിരലുകളില്‍ കണക്കുകള്‍ കൂട്ടി അവന്‍ പറഞ്ഞു
നരന്റെ മുഖത്ത് വിരിഞ്ഞ കോപ്രായങ്ങള്‍
കണ്ട് വാനരന്‍ അന്തിച്ചു
നരനും വാനരനും ചാടി
നല്ല ട്രിപ്പീസ്സു കളിക്കാരനായ നരന്‍ വിജയിച്ചു
വാനരന്‍ ഇല്ലാതായി
നാടും കാടും നരന്റെതു മാത്രമായി '
.................................................................
ഇരുകൈകള്‍ മാടി
വാനരന്‍ വിളിച്ചു
വാ നരാ ..
നമുക്കൊരു പന്തയം വെക്കാം
അനുസരണ കൂടുതലുള്ള
നരന്‍ അടുത്തു ചെന്നു
ഉപാധികള്‍ ഉണ്ട് വാനരന്‍ പറഞ്ഞു
ആയ്ക്കോട്ടെ ,പെറ്റുവീണന്നു മുതല്‍
ഉപാധികള്‍ കേട്ട് ശീലിച്ചവനാണ് ഞാന്‍
വാനരനു സന്തോഷം വന്നു
ആ കാണുന്ന വലിയ മലയിലേക്കു ചാടണം
നരന്‍ സമ്മതിച്ചു
വാനരന്റെ മുഖത്തു അഹന്തയുടെ
പുതിയ ഗോഷ്ടികള്‍ വിരിഞ്ഞു
നരന്‍ ചിരിച്ചു
ഇനി എന്റെ ഉപാധി കേള്‍ക്കുക
പന്തയത്തില്‍ തോറ്റാല്‍ നീ വസിക്കും
കാടും കാട്ടുമരങ്ങളും എന്റേത്
വിരലുകളില്‍ കണക്കുകള്‍ കൂട്ടി അവന്‍ പറഞ്ഞു
നരന്റെ മുഖത്ത് വിരിഞ്ഞ കോപ്രായങ്ങള്‍
കണ്ട് വാനരന്‍ അന്തിച്ചു
നരനും വാനരനും ചാടി
നല്ല ട്രിപ്പീസ്സു കളിക്കാരനായ നരന്‍ വിജയിച്ചു
വാനരന്‍ ഇല്ലാതായി
നാടും കാടും നരന്റെതു മാത്രമായി '
.................................................................
No comments:
Post a Comment