Wednesday, January 11, 2012

കരിയിലയും മണ്ണാങ്കട്ടയും

കരിയിലയും മണ്ണാങ്കട്ടയും



മണ്ണാങ്കട്ട
കരിയിലയോട്
നീ സുന്ദരിയാണ്
നിന്റെ കറുപ്പിന് ഏഴഴകാണ്

കരിയില ചിരിച്ചു
വളക്കൂറുള്ള യീ മണ്ണില്‍
ഞാന്‍ പ്രണയത്തിന്റെ
വിത്തു വിതച്ചോട്ടേ

കരിയില വീണ്ടും ചിരിച്ചു
പ്രണയം കത്തുന്ന സൂര്യനാണ്
ഇരുളുകളില്ലാത്ത
പകലുകള്‍ തരുന്ന സൂര്യന്‍

പ്രണയം ഭൂമിയാണ്‌
വിത്തുകള്‍
ചെടികളാക്കുന്ന
മരങ്ങളാക്കുന്ന ഭൂമി

പ്രണയം ആകാശമാണ്‌
നക്ഷത്രങ്ങളെ
ഒളിപ്പിച്ചുവെച്ച ആകാശം

കടലാണു പ്രണയം
ഒരിക്കലും വറ്റാത്ത ആഴക്കടല്‍

നമുക്കു പ്രണയിക്കാം
ജീവിച്ചു തീരുന്നതു വരെ

കരിയില ചിരിച്ചു





പ്രണയം .. മണ്ണാങ്കട്ട .

നീയിതു തന്നെയായിരിക്കില്ലേ
എന്റെ ചേച്ചിയോടും പറഞ്ഞത്.

 

No comments:

Post a Comment