Wednesday, January 11, 2012

എന്റെ പൂവ്

എന്റെ  പൂവ്

വസന്തം വിരിഞ്ഞു നില്‍ക്കുന്ന

പൂന്തോട്ടത്തില്‍

ഞാനെന്റെ പൂവിനെ
തിരയുകയാണ്
കൂടുതല്‍ ചുവപ്പുള്ള

രക്ത വര്‍ണ്ണത്തിലുള്ള

കൂടുതല്‍ സൌരഭ്യം പരത്തുന്ന

എന്റെ പൂവിനെ
..

ചെടികളായ ചെടികളെ

ഞാന്‍ തൊട്ടു നോക്കി

പൂക്കളായ പൂക്കളെ

ഞാന്‍ മണത്തു നോക്കി

എന്റെ പൂവിനെ തേടി
..

പൂമ്പൊടികള്‍ പറത്തി വന്ന

കാറ്റ് എന്നോടു ചോദിച്ചു

നിന്റെ പൂവോ ?


പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്
വസന്തമാണ്  നിനക്കുള്ളത്

No comments:

Post a Comment