Wednesday, January 11, 2012

രാഷ്ട്ര പിതാവിന്..

രാഷ്ട്ര പിതാവിന്..


സ്വയം തിരിക്കുന്നു ചര്‍ക്ക
പരുക്കനാം ഖാദി പിറന്നുവീഴുന്നു
സ്വാശ്രയത്തിന്‍ ഇതിഹാസമായതു
തീരുന്നു ഒരു ജനതതി തന്‍ മനസ്സില്‍
വിരിയുന്നൂ ശാന്തിയുടെ പൂക്കള്‍
മറയുന്നു പരസ്പര വൈരത്തിന്‍ നാളുകള്‍
നീ കണ്ട നാളുകള്‍ അധികം നിന്നില്ല
പിറകെ വന്നവര്‍ നീ ചൊന്നതൊന്നും
കേട്ടതുമില്ല ,കണ്ടതുമില്ല ...
കൊതിയാലവര്‍ തീര്‍ത്തതു നരക
ത്തിനുമേല്‍ നരകം , ഉള്ളില്‍ നീറുന്ന
ദുരിതങ്ങളതു ഇരുകയ്യാല്‍ ഏറ്റുവാങ്ങും
നിത്യ ദരിദ്ര്യ നാരയണന്മാര്‍ ,പെറ്റു
പെരുകീ നാട് നീളേയതു വെറും കാഴ്ചകളല്ല
ഒട്ടിയ വയറില്‍ ഉന്തി ജീവിതം തീര്‍ക്കുന്നവര്‍
ഒരു ഊന്നുവടിക്കായി കേഴുന്നൂ ജഗത്തില്‍
ചുമരില്‍ ആണിയില്‍ കിടന്നു നീ
ചിരിക്കുന്നുവോ അതോ കരയുന്നുവോ
ഊന്നുവടികളില്‍ ഊന്നി നീ വീണ്ടും വരിക
നഗ്ന പാദനായി , സ്വാശ്രയമെന്ന മഹാമാരുന്നിന്‍
കുറിയോലകള്‍ ഒന്നുകൂടി പഠിപ്പിച്ചീടുക നമ്മേ നീ .
....................................................................

No comments:

Post a Comment