Tuesday, May 1, 2012

അക്കങ്ങള്‍ നമുക്ക് ഇങ്ങിനെയും വായിച്ചെടുക്കാം

അക്കങ്ങള്‍ നമുക്ക് ഇങ്ങിനെയും വായിച്ചെടുക്കാം
ടി.സി.വി.സതീശന്‍
............................................................

ഒന്നുണ്ടായത്
ഒന്നുമില്ലാത്തിടെത്തു  നിന്നാണ്
ഒന്ന് ഒന്നിനോട് ചേര്‍ന്നപ്പോള്‍
അത് രണ്ടായി
രണ്ടും ഒന്നു ചേര്‍ന്നപ്പോള്‍
മൂന്നാമതൊരു ഒന്നു കൂടി പിറന്നു
അങ്ങിനെ മൂന്നായി
പിന്നെയോരൊന്നു കൂടി ചെര്‍ന്നപ്പോളത്
നാലായി നാടായി നഗരമായി
നാടും നഗരവും ഒത്തുചേര്‍ന്നപ്പോള്‍
നാക്കിനു  നീളം കൂടി, നാട്ടിനു നീളം കുറഞ്ഞു
 നാളത്ര നീണ്ടില്ല നാലും നാലായി വേര്‍പിരിഞ്ഞൂ
 നാടുമില്ല , നഗരവുമില്ല പിന്നേ


നാലും നാലായി പിരിഞ്ഞപ്പോളതു
നാട്ടിനും നഗരത്തിനും നാണക്കേടായി
നാല് ഒന്നുകള്‍ നാല്‍പ്പതു നാഴിക തികച്ചില്ല
പിന്നെയത് ഒന്നും ഒന്നുമല്ലാതായും തീര്‍ന്നതു മിച്ചം
എത്രയും പെട്ടെന്നതു ശൂന്യത്തിലേക്ക് നിലംപൊത്തി
അപ്രീയമെങ്കിലും
സത്യം ഒരു പകല്‍ സൂര്യനായി നിലകൊണ്ടു
എന്നതു സത്യം, സത്യം മാത്രം
ശൂന്യത്തില്‍ നിന്നുള്ള വഴി പോലെ
ശൂന്യത്തിലേക്കുള്ള വഴിയും വളരെ എളുപ്പമാണ്
അതു കൊണ്ട് അക്കങ്ങളെ
നമുക്ക് ഇങ്ങിനെയും വായിച്ചെടുക്കാം !
.......................................................................

No comments:

Post a Comment