Tuesday, May 8, 2012

യാത്രാമൊഴി

യാത്രാമൊഴി
ടി.സി.വി.സതീശന്‍
..............................
.
എരിയുന്ന ചിതയില്‍
ഇറ്റുവീഴും കണ്ണീര്‍ കണങ്ങളാല്‍
യാത്രാമൊഴി ചൊല്ലുന്നു ഞാന്‍ നിനക്ക്

വയ്യായെനിക്കുവയ്യാ ,
മരിച്ചിട്ടില്ല നീ ഒരിക്കലും മരിക്കുകില്ലെന്നു
ഭംഗി വാക്ക് ചൊല്ലുവാന്‍..
ഒരായിരം പൂക്കളായി
വിടരും നീ വീണ്ടുമെന്നു
വിണ്‍വാക്ക് ചൊല്ലീടുവാന്‍ വയ്യായെനിക്ക് .

അറുപത്തി നാലു കളങ്ങളുണ്ടതില്‍
കളിച്ചീടാന്‍ കരുക്കള്‍ വേണം
കരുക്കളെ കരുക്കളാക്കി ഒതുക്കുവാനുള്ള
തന്ത്രങ്ങള്‍ കുതന്ത്രങ്ങള്‍ അഭ്യസിച്ചീടേണം,
ആവതില്ല നിനക്കതിനു ,അത് നിന്‍ ജീവിതം തന്നെ സാക്ഷി

കരുത്തരാം കുതന്ത്രികള്‍ വിജയിച്ചീടട്ടെ
കറുപ്പും വെളുപ്പുമായ കളങ്ങളവര്‍ക്കുള്ളതാണെന്നു
കരുതീടുക നാം , വിധിയെന്നു, നിയോഗമെന്നു കരുതി
മനസ്സിനെ മനസ്സല്ലാതാക്കുവാന്‍ പഠിപ്പിച്ചീടുക നാം .

അവസാന അത്താഴാമൂട്ടാന്‍

കാത്തിരിക്കും കൈകേയിയവള്‍
തന്‍ കണ്ണീരു തുടക്കുവാന്‍
ഒരു കൈലോസ്സു പോലുമെന്‍
കയ്യിലില്ലല്ലോ എന്‍റെ പ്രീയ കൂട്ടുകാരാ..
പൊറുക്കുക നീ സദയം പൊറുക്കുക .

കഴുകന്മാര്‍ അധികമായോരീ ലോകത്ത്
കഴുകാനായി പിറക്കാത്തത് നിന്‍ തെറ്റ്
കഴുകന് കഞ്ഞിവെച്ചവന്‍ ആകാത്തതും നിന്‍റെ തെറ്റ്

നെഞ്ചകം പൊട്ടും വിങ്ങലുകള്‍

കുത്തിനോവിക്കും മനസ്സുമായി
നിന്‍ പുത്രനവന്‍ എങ്ങിനെ മറികടക്കുമീ
കഴുക ലോകത്തെ കണ്ണുകളില്‍ നിന്നും
കഞ്ഞിവെപ്പുകാരന്‍റെ കഴുക കണ്ണുകളില്‍ നിന്ന്

ഇല്ലാ ചമയങ്ങളില്‍ പൊതിഞ്ഞ വാക്കുകളധികം
ഇല്ല ചതിയില്‍ പൊതിഞ്ഞ സ്വാന്തനങ്ങളും
രണ്ടു തുള്ളി കണ്ണീരു കൊണ്ട്
യാത്രാമൊഴി ചൊല്ലുന്നു ഞാന്‍. നിനക്കു
ഈ കഴുക ലോകത്ത് എനിക്കതുമാത്രമേ നിനക്കായി
കുറിക്കുവാനുള്ളൂവെന്‍ പ്രീയ കൂട്ടുകാരാ ...
ഇത് എന്‍ യാത്രാമൊഴി സദയം കൈപ്പറ്റുക നീ.

No comments:

Post a Comment